പാവാടയുമായി പൃഥ്വി കൂട്ടിന് ശോഭനയും
പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പാവാട .തികച്ചും വ്യത്യസ്തമായ ടൈറ്റില്‍ ഉള്ള ഈ ചിത്രം മാര്‍ത്താണ്ഡനാണ് സംവിധാനം ചെയ്യുന്നത് .ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന് ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനംചെയ്യുന്ന ചിത്രത്തില്‍ ശോഭനയാണ് നായികാ സ്ഥാനത്ത് . തിര എന്ന ചിത്രത്തിന് ശേഷം ശോഭന അഭിനയിക്കുന്ന മലയാള ചിത്രമാണ് പാവാട.ബിജു മേനോന്, അനൂപ് മേനോനും തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മണിയന് പിള്ള രാജുവാണ് നിര്‍മ്മാതാവ് . കഴിഞ്ഞ വര്‍ഷത്തെ ഹിറ്റി ചിത്രങ്ങളിലൊന്നായ 1983ന് തിരക്കഥ എഴുതിയ ബിപിന്‍ ചന്ദ്രനാണ് പാവാടയ്ക്ക് തിരക്കഥ എഴുതുന്നത്.
Team prithviraj online


